ബഹ്റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്, 2023 -24 വർഷത്തേയ്ക്കുള്ള പ്രവർത്തനസമിതി രൂപീകരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പത്ത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തത്. സുവിത രാകേഷിനെ പ്രസിഡന്റായും, രശ്മി അനൂപിനെ ജനറൽ സെക്രട്ടറി ആയും, സന്ധ്യ ജയരാജിനെ ട്രെഷറർ ആയും, അനിത ശിവരാജനെ വൈസപ്രസിഡന്റായും, സുനിത സതീശനെ ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ആശ സിബിൻ, ആതിര ധനേഷ്, ബാഹിറ അനസ്, രാജി ബാബു, അനിത എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും, വൈസ് പ്രസിഡന്റ് അനസ് റഹിം നന്ദിയും രേഖപ്പെടുത്തി. ജോയിൻറ് സെക്രട്ടറി അശോകൻ താമരകുളം ആശംസകൾ അറിയിച്ചു.
Trending
- വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
- ബഹ്റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായം നിര്‍ബന്ധമാക്കി
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രമാക്കിമാറ്റാന്‍ നിര്‍ദ്ദേശം
- രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര
- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
- നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
- വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു