മനാമ: വോയ്സ് ഓഫ് ആലപ്പി ഓണാഘോഷം പൂവേപൊലി 2023 എന്ന പേരിൽ അതി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 13ന് വിവിധ പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. ഇന്ത്യൻ ഡിലൈറ്റിസിൽ നടന്ന ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികൾ ആയ Dr. പിവി ചെറിയാനും, ശ്രീ. കെ ആർ നായരും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു, ജനറൽ സെക്രട്ടറി ധനേഷ് മുരളി അംഗങ്ങളെ സ്വാഗതം ചെയ്ത് ഓണാഘോഷ പ്രോഗ്രാമുകളെ പറ്റി വിശദമായി സംസാരിച്ചു, ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന ഓണ സദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, വള്ളപ്പാട്ട് , നൃത്തനൃത്യങ്ങൾ, കരോക്കേ ഗാനമേള, നാടൻ പാട്ട് തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിൽ രക്ഷാധികാരിയായി ശ്രീ. സയ്യദ് റമ്ദാൻ നദ്വി,എക്സികുട്ടീവ് അംഗങ്ങൾ വനിതാ വിഭാഗം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബഹ്റൈനിലെ ഇതര സംഘടനകളിൽ നടക്കുന്ന പ്രോഗ്രാമുകളിലും മത്സരങ്ങളിലും വോയ്സ് ഓഫ് ആലപ്പി പങ്കെടുക്കും എന്ന് പൂവേപൊലി 2023 കോർഡിനേറ്റർ മാരായ ആയ ശ്രീ. ജേക്കബ് മാത്യു, അനൂപ് ശശികുമാർ അറിയിച്ചു, തുടർന്ന് വോയ്സ് ഓഫ് ആലപ്പി ട്രഷറർ ശ്രീ. ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
Trending
- ‘അപമാനം നേരിടാത്തവര്ക്ക് അത് മനസിലാകില്ല’; പട്ടിക ജാതി വിഭാഗങ്ങള് ഇപ്പോഴും വിവേചനം നേരിടുന്നു എന്ന് ഹൈക്കോടതി
- വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ; ജെയിംസ് കൂടൽ
- കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു
- അൽ ഫുർഖാൻ പഠന ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടറേറ്റ് വേനൽക്കാല അവബോധ കാമ്പയിൻ നടത്തി
- കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം വിളിച്ച് സോണിയ, തരൂർ പങ്കെടുക്കാനിടയില്ല, വിദേശ പര്യടനം കഴിഞ്ഞെത്തുക 15 ന് ശേഷം
- 2025ലെ പ്രതിഭാ അന്തര്ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
- ഇംതിയാസ് പദ്ധതിയുടെ അഞ്ചാം ഘട്ടം എസ്.സി.ഡബ്ല്യു. ആരംഭിച്ചു