ബഹ്റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിന് വേണ്ടി കൈകോർത്ത് വോയ്സ് ഓഫ് ആലപ്പി. ക്യാൻസർ ബാധിതനായ അരുണിന്റെ ചികിത്സക്കായി വോയ്സ് ഓഫ് ആലപ്പിയുടെ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്താൽ അദ്ദേഹത്തിന് ചികിത്സ സഹായം നൽകാൻ സാധിച്ചു കേവലം 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ അച്ഛനും അമ്മയും രോഗ ബാധിതരായി ഈ അടുത്ത കാലത്താണ് മരിച്ചത്, ചെറുപ്പംമുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും, അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചിലവുകളുമൊക്കെ താമസത്തിനു വീടോ ഭൂമിയോ പോലുമില്ലാത്ത അരുണിന്റെ ചുമലിലായിരുന്നു. ബഹ്റൈനിലേയ്ക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി അരുണിന് ബ്ലഡ് കാൻസർ സ്ഥിരീകരിച്ചത്. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ ചേർന്ന്, അരുണിന്റെ സുഹൃത്തുക്കളായ രാഹുൽ രാജ്, ഷിജു കൃഷ്ണ എന്നിവർക്ക് സഹായം കൈമാറി.
Trending
- 100 കോടിയുടെ സ്വർണ്ണ വേട്ട; ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തത് സ്വർണ്ണക്കട്ടികൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ
- കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
- ശക്തമായ മഴയ്ക് സാദ്ധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടി; കാമുകനൊപ്പം ഹണിമൂൺ ആഘോഷം മണാലിയിൽ
- ആശ പ്രവർത്തകരുടെ ചർച്ച പരാജയം; ആവശ്യങ്ങൾ സർക്കാർ കേട്ടില്ലെന്ന് സമരക്കാർ; നാളെ മുതൽ നിരാഹാരം
- സിനിമകളിലെ ലഹരി ഉള്ളടക്കം തടയാൻ സർക്കാരിന് പരിമിതികളുണ്ട്; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ
- കൊല്ലത്ത് രണ്ടരവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാപിതാക്കള്‍ തൂങ്ങിമരിച്ചു
- ബഹ്റൈൻ പ്രതിഭ മാരത്തോൺ രക്തദാന ക്യാമ്പ് പുരോഗമിക്കുന്നു