കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം. ജോലിക്ക് വന്നതായി രേഖപ്പെടുത്തിയ ശേഷം സ്വീകരണത്തിന് പോകാനാണ് മേറ്റ് നിർദേശം നൽകിയത്. കോട്ടയം വിജയപുരത്താണ് സംഭവം. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തൊഴിലാളികൾക്ക് നിർദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തുവന്നു. തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഇതെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി പറഞ്ഞു. പഞ്ചായത്ത് മെമ്പർ പറഞ്ഞതനുസരിച്ചാണ് തൊഴിലാളികൾക്ക് നിർദേശം നൽകിയതെന്നാണ് മേറ്റ് ജ്യോതി പറയുന്നത്. നേരത്തേ ഇടതു സർക്കാറിന്റെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമാനമായ നിർദേശം നൽകിയതും വാർത്തയായിരുന്നു.
Trending
- സൗകര്യങ്ങള്‍ VIPകള്‍ക്ക് മാത്രം’, മഹാകുഭമേള ‘മൃത്യു കുംഭ്’ ആയെന്ന് മമത
- ‘ഇന്‍സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്‍ഥിനിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ
- വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, പാലാരിവട്ടത്ത് യുവതി അറസ്റ്റിൽ
- പുതുതായി നിയമിതരായ അംബാസഡർമാരിൽനിന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു
- ബെവ്കോയില്‍ പുതിയ സംവിധാനം; മദ്യം മോഷ്ടിച്ചാല്‍ സൈറണ്‍ മുഴങ്ങും
- സ്ത്രീകളിലെ കാന്‍സര്‍; ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് വാക്സിന് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
- മൂന്ന് വര്‍ഷത്തിന് ശേഷം രാഹുല്‍ – തരൂര്‍ കൂടിക്കാഴ്ച
- വീട്ടിലെത്തി ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശേഖരിക്കും; ‘എന്‍പ്രൗഡ്’