ന്യൂഡൽഹി: വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം. രാജ്യത്തെ നിരവധി ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു വീഡിയോ പ്ലെയറാണ് വിഎൽസി. രണ്ട് മാസത്തോളമായി രാജ്യത്ത് വിഎൽസി മീഡിയ പ്ലേയർ നിരോധനം നേരിടുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ, കമ്പനിയോ കേന്ദ്രസർക്കാരോ ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചൈനീസ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് നിരോധിച്ചതിന് കാരണം ഇതാണെന്നാണ് സൂചന. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ദീർഘകാല സൈബർ ആക്രമണ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു സ്പാം ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയറിനെ ഉപയോഗിക്കുന്നതായി സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.
Trending
- വയോധികനോട് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ക്രൂരത, ഇറങ്ങാൻ വൈകിയതിന് കമ്പികൊണ്ട് തലയ്ക്കടിച്ചു, ബസിൽ നിന്ന് തള്ളിയിട്ടെന്നും പരാതി, കേസെടുത്തു
- ഇസ്ലാമാബാദിലെ ചർച്ചകളിൽ നിർണായക വഴിത്തിരിവ്, 1979 ന് ശേഷം ഇതാദ്യമായി അമേരിക്കയും ഇറാനും മുഖാമുഖം ചർച്ച; ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വാൻസ്
- ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; ’30 മിനിട്ട്’ താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ
- മുന്നില്‍ നിന്ന് നയിച്ച് സഞ്ജു, പുറത്താകാകെ 115; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
- ‘കരണം അടിച്ചുപൊളിക്കും’ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി, ശോഭക്കെതിരെ പരാതി നൽകിയ ബിന്ദു പുറത്ത്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു
- പാക് സൈന്യം സൗദിയിലെത്തി
- തൃശൂരിൽ തിരിച്ചടിക്ക് സാധ്യത, സംസ്ഥാന ഭരണം നേരിയ മാർജിനിൽ എൽഡിഎഫിന് ഉറപ്പെന്നും സിപിഐ വിലയിരുത്തൽ; 4 മന്ത്രിമാരും ജയിക്കും
- ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ബി എം ബി എഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം….
