ശബരിമല: നിയുക്ത ശബരിമല മേൽശാന്തി വി കെ ജയരാജ് പോറ്റി ശബരിമലയിൽ ദർശനം നടത്തി. മക്കളായ ആനന്ദ്, അർജുൻ, ബന്ധുക്കളായ ഉണ്ണികൃഷ്ണൻ, അജിത്ത് പോറ്റി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പമ്പാ ഗണപതി കോവിലിലും ഹനുമാൻ കോവിലിലുമെത്തി തൊഴുത ശേഷം മേൽശാന്തിമാരായ കെ നാരായണൻ പോറ്റിയുടെയും ആർ സുരേഷ് പോറ്റിയുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് അദ്ദേഹം മല കയറിയത്. എട്ടു മണിയോടെ അദ്ദേഹം സന്നിധാനത്തെത്തി. പിന്നീട് അയ്യപ്പനേയും മാലികപ്പുറത്ത് അമ്മയേയും തൊഴുതു. തന്ത്രി കണ്ഠരര് രാജീവരെയും മേൽശാന്തി എ കെ സുധീർ നമ്പൂതിരിയെയും കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം 11 മണിയോടെ ജയരാജ് പോറ്റി മലയിറങ്ങി.