സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണുകളായ വിവോ വൈ 22, വിവോ വൈ 22 എസ് എന്നിവ ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം തന്നെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 12,000 രൂപയിൽ താഴെ വിലയിൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് മൊത്തം 2 കളർ വേരിയന്റുകളിലാണ് വിവോ വൈ 22 എത്തുന്നത്. സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർലൈറ്റ് ഗ്രീൻ നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവോ വൈ 22 ഫോണിന്റെ സവിശേഷതകൾ
വിവോ വൈ 22ന് 6.5 ഇഞ്ച് ഫുൾ HD+ റെസല്യൂഷൻ ഡിസ്പ്ലേയുണ്ട്. ഐപിഎസ് എൽസിഡി ഡിസ്പ്ലേ പാനലാണ് ഫോണിനുള്ളത്. ഡ്യുവൽ റെയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 50 മെഗാപിക്സൽ മെയിൻ ലെൻസും 2 മെഗാപിക്സൽ സെക്കൻഡറി സ്നാപ്പറുമാണ് ഫോണിന്റെ ക്യാമറകൾ. സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമേ ഫോൺ ലഭ്യമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറി സ്റ്റോറേജും പ്രതീക്ഷിക്കുന്നു. മീഡിയടെക് ഹീലിയോ G85 ഒക്ടാ-കോർ SoC പ്രോസസറും ഫോണിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.