ഭോപ്പാൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിഷഭ് പന്തിന്റെ ആരോഗ്യത്തിനായി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് തിങ്കളാഴ്ച രാവിലെ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയത്. ഇന്ത്യൻ ടീമിന്റെ ചില സപ്പോർട്ട് സ്റ്റാഫുകളും ക്ഷേത്രത്തിലെത്തിയിരുന്നു. റിഷഭ് പന്ത് പരിക്കിൽ നിന്ന് മുക്തനാകാൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു.
റിഷഭ് പന്തിന്റെ തിരിച്ചുവരവ് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ മുറിവ് ഭേദമാക്കാൻ താൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ ഭസ്മ ആരതി നടത്തിയ ശേഷമാണ് മടങ്ങിയത്.