തിരുവനന്തപുരം: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ തപാല്‍ ഫീസാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.
Trending
- ‘ഞാൻ തിരിച്ചെത്തി പ്രതികാരം ചെയ്യും’: യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന
- ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം
- ഫൈബർഗ്ലാസ് സിലിണ്ടറുകൾക്ക് കൗൺസിൽ അംഗീകാരം
- തൃശ്ശൂരില്‍ കാട്ടാന ആക്രമണം; 60 കാരന് കൊല്ലപ്പെട്ടു
- സൗദി അറേബ്യ ആതിഥേയത്വം വഹിച്ച റഷ്യ- അമേരിക്ക ചർച്ച: ബഹ്റൈൻ സ്വാഗതം ചെയ്തു
- കമ്പമലയിലെ കാട്ടുതീ: പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ
- സൗകര്യങ്ങള്‍ VIPകള്‍ക്ക് മാത്രം’, മഹാകുഭമേള ‘മൃത്യു കുംഭ്’ ആയെന്ന് മമത
- ‘ഇന്‍സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്‍ഥിനിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ