
മനാമ: ബഹ്റൈനടക്കം 45 രാജ്യങ്ങളിലെ പൗരര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത് ചൈന 2026 ഡിസംബര്‍ 31 വരെ നീട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇപ്പോള്‍ ബഹ്റൈനികള്‍ക്ക് ബിസിനസ്, വിനോദയാത്ര, കുടുംബ സന്ദര്‍ശനം എന്നീ കാര്യങ്ങള്‍ക്കായി വിസയില്ലാതെ 30 ദിവസം വരെ ചൈനയില്‍ തങ്ങാന്‍ അനുമതിയുണ്ട്. ഈ സൗകര്യമാണ് തുടരാന്‍ തീരുമാനിച്ചത്.
ബഹ്റൈന്‍ പുറമെ കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരര്‍ക്കാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്.


