നെയ്റോബി: വിസ രഹിത പ്രവേശന പദ്ധതിയിൽ ലളിതമായ പ്രവേശന സംവിധാനത്തിന് കീഴിൽ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത് ആഫ്രിക്കൻ രാജ്യമായ കെനിയ. ദേശീയത പരിഗണിക്കാതെ കെനിയയിലേക്കുള്ള എല്ലാ യാത്രക്കാർക്കും വിസ ആവശ്യകതകൾ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെ ഇമിഗ്രേഷൻ സേവന വകുപ്പ് അറിയിച്ചു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് നെയ്റോബിലേക്ക് വിമാനമാർഗ്ഗമാണ് സഞ്ചാരികൾ എത്തിയത്. വിസ നടപടികൾ യാതൊന്നും ഇല്ലെങ്കിലും, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്.
വിനോദസഞ്ചാര മേഖലയിലെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് കെനിയ വിസ രഹിത പ്രവേശനം അനുവദിച്ചത്. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ, കെനിയയിലെ വൈൽഡ് ലൈഫ് സഫാരി ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, റിസോർട്ട് ബുക്കിംഗ് എന്നിവ കുത്തനെ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ രാജ്യത്തേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെ ഇമിഗ്രേഷൻ സേവന വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിൽ ഈ കണക്ക് 2019 ലെ 1.9 ദശലക്ഷത്തെ മറികടന്ന് രണ്ട് ദശലക്ഷത്തിലെത്തി.