
മനാമ: ഇന്ത്യൻ യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ബഹ്റൈൻ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖിയും ഇന്ന് വെർച്വൽ മീറ്റിംഗ് നടത്തി.


യുവാക്കളുടെ പരസ്പര ഇടപഴകലിനും സാംസ്കാരിക വിനിമയത്തിനുമായി ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സഹകരണത്തിൻ്റെ പുതിയ വഴികളെക്കുറിച്ച് മന്ത്രിമാർ ചർച്ച ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബും യോഗത്തിൽ പങ്കുചേർന്നു.
