ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും. സമൂഹമാദ്ധ്യമങ്ങള്‍ വഴി വിരാട് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 15ന് തനിക്കും അനുഷ്കയ്ക്കും മകന് പിറന്നുവെന്നും വാമികയ്ക്ക് കുഞ്ഞനിയനെ കിട്ടിയിരിക്കുന്നുവെന്നുമാണ് താരത്തിന്റെ പോസ്റ്റ്. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.’വളരെ അധികം സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഫെബ്രുവരി 15ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞും വാമികയ്ക്ക് ഒരു അനിയനുമായി അകായ് പിറന്ന വിവരം ഏവരേയും അറിയിക്കുന്നു എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹര നിമിഷത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.’ താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.താരം സന്തോഷ വിവരം പങ്കുവച്ചതിന് പിന്നാലെ അഭിനന്ദനവും ആശംസകളുമായി കോടിക്കണക്കിന് ആരാധകരും ഒപ്പം ക്രിക്കറ്റ്, ബോളിവുഡ് രംഗത്തെ പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. 2017 ഡിസംബറിലാണ് കോഹ്ലി – അനുഷ്ക വിവാഹം ഇറ്റലിയില്‍ നടന്നത്. 2021 ജനുവരിയിലാണ് മകള്‍ വാമിക ജനിച്ചത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി