ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി.
കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്റെ പരമാവധി ടീമിന് നല്കാന് ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.
ഒരുപാട് സമയമെടുത്താണ് ഈ ഒരു തീരുമാനമെടുത്തത്. അതിനുമുമ്പ് ടീം നേതൃത്വത്തിന്റെ ഭാഗമായ രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടര്‍മാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായി തുടര്‍ന്നും കഴിവിന്റെ പരമാവധി പുറത്തെടുക്കും.-സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുറിപ്പില്‍ കോലി വ്യക്തമാക്കി.
45 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 27 ജയങ്ങള്‍ സ്വന്തമാക്കി. 14 മത്സരങ്ങള്‍ തോറ്റു. കരിയറില്‍ 89 ടി20 മത്സരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ള കോലി 52.65 ശരാശരിയില്‍ 3159 റണ്‍സ് നേടിയിട്ടുണ്ട്.
Trending
- കുണ്ടറ ഇരട്ടക്കൊല കേസ് പ്രതിയെ നാട്ടിലെത്തിച്ചു; പ്രതി ലഹരിക്ക് അടിമ
- പത്താം ക്സാസുകാരിക്കെതിരെ റോഡിൽ ലൈംഗികാതിക്രമം; യുവാവ് പിടിൽ
- സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ തെറിച്ചു വീണു
- തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം
- മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
- കർഷകൻ കടന്നൽ കുത്തേറ്റ് മരിച്ചു
- നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്; ‘മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം’
- പുതുവര്‍ഷത്തില്‍ ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം; നിഫ്റ്റി വീണ്ടും 24,000ന് മുകളില്‍