കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിയ്ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷംന, ഷഹീര്‍, ഷാജിദ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്യാണം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറഞ്ഞു.ആക്രമണം നടത്തിയ അര്‍ഷാദ്, ഹക്കീം, സൈഫുദീന്‍, ഷജീര്‍ എന്നിവര്‍ക്കെതിരേ വിളപ്പില്‍ശാല പോലീസ് കേസ് എടുത്തു.
Trending
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു