കൊല്ലം: തീവണ്ടിയില്‍ ദ്യശ്യമാധ്യമപ്രവര്ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരേ അക്രമം. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചിച്ച രണ്ടുയുവാക്കളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയറ സ്വദേശി കെ.അജല്‍ (23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെയാണ് കൊല്ലം റെയില്‍വേ പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്സ്പ്രസിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ വിദ്യാർഥികളായ പ്രതികൾ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. തീവണ്ടി ചിറയൻകീഴ് ഭാഗത്ത് എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകയോട് യുവാക്കൾ അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യംചെയ്തപ്പോൾ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ചിറയൻകീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനായ ഭർത്താവിനെ യുവതി ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തീവണ്ടി ചിറയൻകീഴ് സ്റ്റേഷനിലെത്തിയപ്പോൾ ഇദ്ദേഹം തീവണ്ടിയിൽ കയറി പ്രതികളോട് കാര്യം തിരക്കി. പ്രതികൾ യുവതിയുടെ ഭർത്താവിനെയും മർദിച്ചു. യുവതി റെയിൽവേ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി യുവാക്കളെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. പോലീസ് സംഘത്തെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് കൊല്ലം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.