കോഴിക്കോട്: മുൻ അന്തർ ദേശീയ കായിക താരവും, കോഴിക്കോട് ജില്ലാ അത് ലറ്റികസ് അസ്സോസിയേഷൻ ജോയ്ന്റ സെക്രട്ടറിയുമായിരുന്ന വി.വി. വിനോദ് കുമാറിന്റ ഒന്നാം ചരമ വാർഷിക ദിനത്തിൽ, ഇപ്പോഴത്തെ കോവിഡിന്റ പശ്ചാത്തലത്തിൽ, കോഴിക്കോട് ജില്ലാ അത് ലറ്റികസ് അസ്സോസിയേഷന്റ നേതൃത്വത്തിൽ ഓൺലൈൻ അനുസ്മരണ സൂം മീറ്റിംഗ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ അനുസ്മരണ സൂം മീറ്റിംഗ് ഉൽഘാടനം ചെയ്തു. കേരള സ്പോർസ് കൗൺസിൽ മെമ്പറും , ജില്ലാ അത് ലറ്റികസ് അസ്സോസിയേഷൻ പ്രസിഡണ്ടുമായ ടി.എം. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. വിനോദിന്റ സഹപാടിയും , മുൻ അന്തർദേശിയ കായിക താരവുമായ പി.ജെ. അഗസ്റ്റ്സ് അനുസ്മരണ പ്രഭാഷണം നടത്തി. അത് ലറ്റിക്സ് കോച്ച് ടോമി ചെറിയാൻ, വിനോദിന്റെ സഹ കായിക താരങ്ങളായ കെ. പ്രമീള, ദേശീയ വോളി ബോൾ താരം മനോജ് കുമാർ . പി , പി മുഹമ്മദ് ഇസ്ഹാഖ്, പി . ഷഫീക്, എന്നിവർ സംസാരിച്ചു. വി.വി. വിനോദ് കുമാറിന്റ ഭാര്യ ലസിക വിനോദ്, സഹോദരങ്ങളായ അജയ കുമാർ , സന്തോഷ് കുമാർ . അനിൽ കുമാർ മക്കളായ അകിലേഷ് വിനോദ് , ആർദ്രിക വിനോദ് എന്നിവർ പെങ്കെടുത്തു. സഹോദരൻ ബിജു കുമാർ വിനോദിനെ അനുസ്മരിക്കുകയും, അനുസ്മരണ യോഗം നടത്തിയതിന് അത് ലറ്റിക്സ് അസ്സോസിയേഷന് നന്ദി പറയുകയും ചെയ്തു. കേരള സ്പോർസ് കൗൺസിൽ മെമ്പറും , ജില്ലാ അത് ലറ്റികസ് അസ്സോസിയേഷൻ സെക്രട്ടറിയുമായ വി.കെ. തങ്കച്ചൻ സ്വാഗതവും, ദേശീയ ഫൂട് വോളി സെക്രട്ടറി എ.കെ. മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു. വി.വി. വിനോദ് കുമാറിന്റ ഭാര്യ ലസിക വിനോദ്, സഹോദരങ്ങളായ അജയ കുമാർ , അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിനോദിന്റ മക്കളായ അകിലേഷ് വിനോദ് , ആർദ്രിക വിനോദ് കോഴിക്കോട് വരക്കൽ കടപ്പുറത്ത് ബലി അർപ്പിച്ചു.
Trending
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി