ഗുസ്തി താരം വിനേഷ് ഫോഗടിന് ഒളിംപിക്സ് യോഗ്യത. ഏഷ്യന് ഒളിമ്പിക് യോഗ്യത റൗണ്ടിന്റെ സെമിയില് ഖസാക്കിസ്ഥാന് താരത്തെ തോല്പ്പിച്ച് വിനേഷ് പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി. 50 കിലോ ഫ്രീ സ്റ്റൈല് വിഭാഗത്തിലാണ് വിനേഷിന്റെ ജയം. ബ്രിജ്ഭൂഷന് സിങ്ങിനേതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില് മുന്നിരയില് ഉണ്ടായിരുന്ന ആള് കൂടിയാണ് വിനേഷ് ഫോഗട്ട്. തുടര്ച്ചയായ മൂന്നാമത്തെ ഒളിംപിക്സിനാണ് വിനേഷ് യോഗ്യത നേടുന്നത്. റിയോ, ടോക്കിയോ ഒളിംപിക്സുകളിലും വിനേഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. മീരാന് ചിയോണിനെതിരായ ആദ്യ മത്സരത്തില് വെറും ഒരു മിനിറ്റും 39 സെക്കന്ഡും കൊണ്ടാണ് വിനേഷ് ജയമുറപ്പിച്ചത്. സെമിഫൈനലില് ലോറ ഗനിക്കിസിക്കെതിരായി ശക്തമായ പ്രകടനമാണ് വിനേഷ് കാഴ്ചവച്ചത്. 57 കിലോ വിഭാഗത്തില് അന്ഷു മാലികും 76 കിലോഗ്രാമില് റീതികയും ഫൈനലില് എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്ഷത്തെ ലോക ചാമ്പ്യന്ഷിപ്പില് 53 കിലോ വിഭാഗത്തില് വെങ്കലം നേടി ആന്റി പംഗലും നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. ഒരു പുരുഷ ഗുസ്തിക്കാരനും ഇതുവരെ ക്വാട്ട നേടിയിട്ടില്ല. മെയ് 9 മുതല് തുര്ക്കിയില് നടക്കുന്ന ലോക യോഗ്യതാ മത്സരത്തിലാണ് പാരീസ് ഗെയിംസ് ക്വാട്ട നേടാനുള്ള അവസാന അവസരം.
Trending
- മൂന്ന് വര്ഷത്തിന് ശേഷം രാഹുല് – തരൂര് കൂടിക്കാഴ്ച
- വീട്ടിലെത്തി ഉപയോഗ ശൂന്യമായ മരുന്നുകള് ശേഖരിക്കും; ‘എന്പ്രൗഡ്’
- ബസ് തട്ടി ബൈക്കിൽ നിന്ന് തെറിച്ചു വീണു; യുവതിക്ക് ദാരുണാന്ത്യം
- കമ്പമലയിൽ വീണ്ടും കാട്ടുതീ; തീയിട്ടതാണോ എന്ന് സംശയം
- ബി.ഡി.എഫിന്റെ പുതിയ സൈനിക കേന്ദ്രം ഉദ്ഘാടനം ചെയ്തു
- വീതി കൂട്ടൽ:ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ പാതകൾ അടച്ചിടും
- എസ്എഫ്ഐയെ പിരിച്ചുവിടാന് സംസ്ഥാന സമ്മേളനം തീരുമാനിക്കണമെന്ന് കെ സുധാകരന് എംപി
- ബെംഗളൂരുവില് കാറപകടം, നിലമ്പൂര് നഗരസഭ ഉപാധ്യക്ഷന്റെ മകനുള്പ്പെടെ 2 മലയാളികള്ക്ക് ദാരുണാന്ത്യം