കൊച്ചി: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യംചെയ്തു. കലൂരിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തു എന്നതാണ് വിനായകനെതിരായ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കലാപാഹ്വാനത്തിനും, മൃതദേഹത്തിന് അനാദരവ് പ്രകടിപ്പിച്ചു എന്നതിനുമുള്ള വകുപ്പുകൾ ചുമത്തികൊണ്ട് നോർത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിനായകന് നോട്ടീസ് നൽകിയെങ്കിലും നടൻ എത്തിയിരുന്നില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടുകൂടി നടന്റെ ഫ്ളാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്തത് .പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് വിനായകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. മനപൂർവം ചെയ്തതല്ലെന്ന് വിനായകൻ മൊഴി നൽകിയെന്നാണ് വിവരം. നടന്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
Trending
- ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു
- ‘ബാക്ക് ബെഞ്ചറായി മുഴുവൻ ക്ലാസിലും പങ്കെടുത്ത് മോദി’, ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ സജീവമായി പ്രധാനമന്ത്രി
- തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി
- വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് പ്രതികരണം
- പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ
- കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍