മഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിയ്യാറയൽ റയൽ മാഡ്രിഡിനെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ചു. റയലിൻ്റെ പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമാക്കിയാണ് അപ്രതീക്ഷിത തോൽവി. വിയ്യാറയൽ 2-1ന് ജയിച്ചതോടെ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടു.
അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്ന ബാഴ്സലോണയ്ക്ക് തോൽവി സംഭവിച്ചില്ലെങ്കിൽ ഈ ആഴ്ച ഒന്നാം സ്ഥാനം ഉറപ്പിക്കാം. വിയ്യാറയൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മയ്യോർക്ക 1-0ന് റയൽ വയ്യദോലിദിനെ തോൽപ്പിച്ചു. എസ്പാന്യോൾ – ജിറോണ മത്സരം 2–2 സമനിലയിലെത്തി.