കോഴിക്കോട്: വിലങ്ങാട്ടും പരിസരങ്ങളിലുമുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഓഗസ്റ്റ് 20 വരെ സമയം നൽകി.
കണക്കെടുപ്പ് പൂർത്തിയായിട്ടില്ലാത്തസാഹചര്യത്തിലാണ് നഷ്ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറാൻ സാവകാശം നൽകിയത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും കെ. രാജനും കോഴിക്കോട് കലക്ടർ സ്നേഹിൽകുമാർ സിങ്ങും ഓൺലൈനായി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വാണിമേൽ പഞ്ചായത്തിലാണ് ഉരുൾപൊട്ടൽ വൻനഷ്ടം വിതച്ചതെങ്കിലും സമീപ പഞ്ചായത്തുകളായ നരിപ്പറ്റ, നാദാപുരം, വളയം, ചെക്യാട്, എടച്ചേരി എന്നീ പഞ്ചായത്തുകളിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാനും യോഗത്തിൽ തീരുമാനമായി.
ഓഗസ്റ്റ് 30 വരെ നഷ്ടങ്ങൾ സംബന്ധിച്ച കണക്ക് കർഷകർക്ക് കൃഷിഭവനുകളിലൂടെയും നൽകാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ശനിയാഴ്ച റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഡ്രോൺ സർവേയിൽ കൂടുതൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവുമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ വഴി ശേഖരിച്ച വിവരങ്ങളും അപേക്ഷകരിൽനിന്നും വിവിധ വകുപ്പുകളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളും ചേർത്തായിരിക്കും നഷ്ടം കണക്കാക്കുക.
പല വകുപ്പുകളിലും ഇതുവരെ നഷ്ടത്തിന്റെ പൂർണമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്നിരിക്കെ കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തീരുമാനമായി.
Trending
- ബഹ്റൈനും യു.എ.ഇയും പ്രാദേശിക സഹകരണം ചര്ച്ച ചെയ്തു
- റിഫ നടപ്പാതയുടെ വികസന പുരോഗതി മന്ത്രി പരിശോധിച്ചു
- എ.സിയില്നിന്ന് തീ പടര്ന്നു; സല്മാനിയയില് വീട് കത്തിനശിച്ചു
- ജിഎസ്ടി പരിഷ്കരണം; പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി, സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നത് ചർച്ച ചെയ്യും
- പാതി വില തട്ടിപ്പ് കേസ്: പ്രതികൾ രക്ഷപ്പെടുമെന്ന് ആശങ്ക, അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിനെതിരെ ഇരയായവര്
- നിലപാടില് ട്രംപ് ഉറച്ചു നില്ക്കുമോ? നിരീക്ഷിച്ച് ഇന്ത്യ; സാഹചര്യം മെച്ചപ്പെട്ടാൽ മോദിയുടെ അമേരിക്കന് യാത്രയും പരിഗണനയില്
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം