വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ആഗോള വിപണിയിൽ ചിത്രം 100 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ.
വെറും നാല് ദിവസം കൊണ്ടാണ് ‘വാരിസ്’ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയ്യുടെ നായികയായി എത്തുന്നത്. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അച്ഛന്റെ കോടിക്കണക്കിന് രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് ‘വാരിസി’ൽ വിജയ് അവതരിപ്പിക്കുന്നത്.
ശരത് കുമാറാണ് ചിത്രത്തിൽ വിജയ്യുടെ അച്ഛനായി വേഷമിടുന്നത്. ‘വാരിസി’ൽ എസ് ജെ സൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ഷിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.