കോളേജ് വിദ്യാർത്ഥികളുടെ കഥയുമായെത്തിയ ‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൂക്കാലം’. 100 വയസുള്ള കഥാപാത്രത്തെയാണ് വിജയരാഘവൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസിന്റെ ഭാഗമായി ‘ഹ്യൂമൻസ് ഓഫ് പൂക്കാലം’ എന്ന പേരിൽ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗണേഷിന്റെ ആദ്യ ചിത്രം ഒരു യൂത്ത് ആഘോഷ ചിത്രമായിരുന്നെങ്കിലും ‘പൂക്കാല’ത്തിൽ ധാരാളം മുതിർന്ന കഥാപാത്രങ്ങളുണ്ട്.
കെപിഎസി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുര്യൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ്, പുതുമുഖങ്ങളായ കാവ്യ, നവ്യ, അമൽ, കമൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സി.എൻ.സി സിനിമാസിന്റെയും തോമസ് തിരുവല്ല ഫിലിംസിന്റെയും ബാനറിൽ വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.