കടൈസി വ്യവസായി നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. വിജയ് സേതുപതിക്കൊപ്പം 85 കാരനായ നല്ലാണ്ടി എന്ന കര്ഷകന് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ യോഗി ബാബുവും അഭിനയിക്കുന്നുണ്ട്. ജുംഗ, മാമനിതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിജയ് സേതുപതി അഭിനയിച്ചുകൊണ്ടിരിക്കെ, 2018ല്‍ ചിത്രീകരിച്ച ചിത്രമാണ് ഇത്. എം മണികണ്ഠന് രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചതാണ് കടൈസി വ്യവസായി. മണികണ്ഠനും വിജയ് സേതുപതിയും മുമ്ബ് ആണ്ടവന് കട്ടലൈ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിത്രം 2021-ല്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നിരുന്നാലും അത് അനിശ്ചിതമായി നീണ്ടുപോയി. മുന്‍കൂര്‍ അറിയിപ്പ് കൂടാതെ താന്‍ രചിച്ച പാട്ടുകളിലൊന്ന് സിനിമയില്‍ നിന്ന് നീക്കം ചെയ്തതിന് സംവിധായകന് മണികണ്ഠനെതിരെ സംഗീതസംവിധായകന് ഇളയരാജ കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സന്തോഷ് നാരായണനാണ് ഇപ്പോള്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.