ഒടിടി റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ ചിത്രം ഡിഎസ്പി. പൊൻറാമാണ് ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഡിസംബർ 30 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. അനുകീർത്തി വാസാണ് ചിത്രത്തിലെ നായിക. ദിനേശ് കൃഷ്ണൻ, വെങ്കിടേഷ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഡി ഇമ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.