
തിരുവനന്തപുരം: 2021ൽ ലോക്ക് ഡൗൺ സമയത്ത് വിഘ്നേഷിന്റെ മേശയിൽ ഒരുപാട് നാള് ഉപയോഗിക്കാതെ കിടന്ന പേന എടുത്ത് എഴുതാൻ തുടങ്ങിയപ്പോളാണ് ചു പൂ വാ എന്ന ചിത്രത്തിന്റെ one line കിട്ടുന്നത്. ഈ ഡിജിറ്റൽ കാലത്ത് പേനയും കയ്യെഴുത്തും ആളുകൾ മറന്ന് പോകുന്നു. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും ടൈപ്പ് ചെയ്യുന്ന സംവിധാനം വന്നതോടെ പലരും പേനയുടെ ഉപയോഗം തന്നെ മറക്കുന്നു.
ചു പൂ വാ എന്ന ചിത്രത്തിൽ ഒരു മേശയുടെ ഉള്ളിൽ ഒരുപാട് നാളായി ആരും ഉപയോഗിക്കാത്ത ഒരു പേന ഒരു പ്രത്യേക സാഹചര്യത്തിൽ മേശയുടെ ഡ്രായിൽ നിന്ന് പുറത്തുവരുന്നതും അപ്പോൾ കാണുന്ന ചില സുഹൃത്തുക്കളും അവരുടെ വിശേഷങ്ങളും ഒക്കെയാണ്. ഒട്ടും ആനിമേഷൻ ഇല്ലാതെ ശെരിക്കുള്ള പേനയേയും പെൻസിനെയുമാണ് വിഘ്നേശ് രാജശോഭ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ എഡിറ്ററായ വിഘ്നേശ് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സ്റ്റോറി ബോർഡ്, സംവിധാനം,എഡിറ്റിംഗ്,ക്യാമറ,സൗണ്ട് റെക്കോഡിങ്,ഡബ്ബിങ് ,പശ്ചാത്തല സംഗീതം, ടൈറ്റിൽ ഡിസൈൻ,പോസ്റ്റർ ഡിസൈൻ,സൗണ്ട് ഡിസൈൻ അങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്തിരിക്കുന്നത്. ഒരേസമയം മലയാളത്തിലും തമിഴിലുമാണ് ചിത്രം ചെയ്തിരിക്കുന്നത്. ഈ പ്രത്യേകതകളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലേക്ക് പരിഗണിക്കപ്പെട്ടത്. ചിത്രം യൂട്യൂബിൽ എത്തിയ നാൾ മുതൽ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു. ബ്രസീലിൽ നടന്ന ക്ലാപ്പർ ബോർഡ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ 4 ഫിലിം ഫെസ്റ്റിവളുകളിൽ പങ്കെടുത്തു.
10 വർഷത്തിൽ കൂടുതലായി അക്കാദമിക്,വീഡിയോ എഡിറ്റിംഗ്,ഡബ്ബിങ് ,ഫിലിം പ്രൊമോഷൻ മേഖലലകളിൽ വിഘ്നേശ് സജീവമാണ്.5 ഷോർട്ട് ഫിലിമുകൾ എഴുതി സംവിധാനം ചെയ്തു.നിരവധി ഷോർട്ട് ഫിലിം, സീരിയൽ, പരസ്യം എന്നിവയിൽ ശബ്ദം നൽകിയിട്ടുമുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ശ്രദയമായിക്കൊണ്ടിരിക്കുന്ന പോഡ്കാസ്റ്റ് മേഖലയിലും സജീവമാണ് വിഘ്നേശ്. സ്പോട്ടിഫൈ,ആമസൺ മ്യൂസിക് പ്ലാറ്റ് ഫോമുകളിൽ കലിപ്പൻസ് ടാക്ക്, പുത്തൻ ലൈഫ് എന്നീ മലയാളം പോഡ്കാസ്റ്റുകളും ഒപ്പം സക്കരൈ പൊങ്കൽ എന്ന തമിഴ് പോഡ്കാസ്റ്റും ചെയ്യുന്നുണ്ട്.
2023ൽ വ്യത്യസ്തത നിറഞ്ഞ മറ്റൊരു ഫീച്ചർ ഫിലിമിന്റെ ഒരുക്കങ്ങൾ തുടങ്ങാനാണ് വിഘ്നേശ് ആഗ്രഹിക്കുന്നത്.
