
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജില്‍ തിരോധാന കേസില്‍ മൃതദേഹത്തിനായി സരോവരത്ത് നടത്തുന്ന തെരച്ചില്‍ നാളെയും തുടരും. ഇന്ന് സരോവരത്ത് നടത്തിയ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. വിജിലിന്റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. വിജിലിന്റെ അസ്ഥി നിമജ്ജനം ചെയ്തെന്ന് പ്രതികള്‍ മൊഴി നല്കിയ വരക്കല്‍ ബീച്ചില്‍ പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. പ്രതികളായ ദീപേഷിനേയും നിഖിലിനേയും സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികള്‍ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറു വര്‍ഷത്തിന് ശേഷം വിജിലിന്റെ മൃതദേഹത്തിനായി പോലീസ് തെരച്ചില്‍ നടത്തുന്നത്.
