യുഎസ്: സെക്ഷൻ 230 പ്രകാരം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങൾക്ക് നിയമ പരിരക്ഷ നൽകണമോ എന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ ജാഗ്രത പുലർത്തി യുഎസ് സുപ്രീം കോടതി ജഡ്ജിമാർ.
2015 ൽ പാരീസിലുണ്ടായ ഐഎസ്ഐഎസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നൊഹേമി ഗോണ്‍സാലെസിന്റെ കുടുംബം ഗൂഗിളിനെതിരെ സമർപ്പിച്ച കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചു.
യൂട്യൂബിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വീഡിയോകൾ പ്രചരിപ്പിച്ചതിന് കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് കേസ്. എന്നാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമം ചൂണ്ടിക്കാട്ടി പരാതി നിലനിൽക്കില്ലെന്നാണ് ഗൂഗിളിൻ്റെ വാദം. ജൂണ്‍ അവസാനത്തോടെ കേസില്‍ സുപ്രീം കോടതി വിധി പറയും.