മനാമ: രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സിന്റെ പ്രതിനിധിയും ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ (ബ്രീഫ്) ഓണററി പ്രസിഡന്റുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 100, 120 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര മൽസരങ്ങൾ നടന്നു.
സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്സിഇ) വൈസ് പ്രസിഡന്റ് ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ, ബ്രീഫ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിൻ അബ്ദുള്ള അൽ ഖലീഫ, ബ്രീഫിന്റെ എൻഡുറൻസ് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ദുയിജ് ബിൻ സൽമാൻ അൽ ഖലീഫ എന്നിവർ മത്സരത്തിൽ പങ്കെടുത്തു.
120 കിലോമീറ്റർ ഓട്ടത്തിൽ “വിക്ടോറിയസ്” ടീം ഒന്നാം സ്ഥാനവും “തണ്ടർ” ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബഹ്റൈൻ, യൂറോപ്പ്, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ജോക്കികൾ ഉൾപ്പെടെ രണ്ട് ദിവസത്തെ യോഗ്യതാ മൽസരങ്ങളിൽ 160 മത്സരാർത്ഥികൾ പങ്കെടുത്തു.
ബഹ്റൈൻ, സ്പെയിൻ, ഫ്രാൻസ്, അർജന്റീന, കുവൈറ്റ്, സിറിയ, ബെൽജിയം, മൊറോക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ജോക്കികൾ പങ്കെടുത്ത മൽസരത്തിൽ “വിക്ടോറിയസ്” ടീമിലെ ഒത്മാൻ അൽ അവധിയും മാസാ അദ്നാനും യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി. “തണ്ടർ” ടീമിലെ ഫഹദ് അൽ-ഖത്രി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
“തണ്ടർ” സ്റ്റേബിളിൽ നിന്നുള്ള ജോക്കി അബ്ദുല്ല ജനാഹി 100 കിലോമീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. “വിക്ടോറിയസ്” ൽ നിന്നുള്ള ഒ. പിയറിയും ജാസിം ഖലീഫയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.