കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് എപ്പോഴും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്കിയ നേതാവിനെയാണെന്ന് നടന് മോഹന്‍ലാല്‍. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മോഹന്‍ലാല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ‘പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്, വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍’ – മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Trending
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി