ആലപ്പുഴ: വെണ്മണി ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ലബിലു ഹുസൈന്(39) വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹുസൈന്(24) ജീവപര്യന്തവും മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രതികള്‍ ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്. 2019 നവംബര്‍ 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ചെങ്ങന്നൂര്‍ വെണ്മണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്(76), ഭാര്യ ഏലിക്കൂട്ടി ചെറിയാന്(68) എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. താമസിക്കാൻ ഇടം തേടിയെന്ന വ്യാജേന എത്തിയ പ്രതികൾ മണ്‍വെട്ടി, കമ്പിപ്പാര എന്നിവകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് 45 പവന് സ്വാര്‍ണാഭരണവും 17,338 രൂപയും പ്രതികള്‍ മോഷ്ടിച്ചു.
സംശയം തോന്നിയ നാട്ടുകാര്‍ പിറ്റേദിവസം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 2019 നവംബര്‍ 13ന് വിശാഖപട്ടം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രതികള്‍ പിടിയിലായി.
