ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.നിലവിൽ ഉപരാഷ്ട്രപതിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉഷാ നായിഡുവിന് കൊറോണ നെഗറ്റീവാണ്. ഇവരും നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.


