ഉപരാഷ്ട്രപതി പദത്തിൽ നിന്ന് ബുധനാഴ്ച കാലാവധി പൂർത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നൽകും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നൽകുക. രാവിലെ 11 മണിക്ക് രാജ്യസഭയിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി നേതാക്കൾ സംസാരിക്കും.
വൈകിട്ട് 6 മണിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭാംഗങ്ങൾ എന്നിവർ പങ്കെടുക്കും. കൂടാതെ വെങ്കയ്യ നായിഡു വിടവാങ്ങൽ പ്രസംഗവും നടത്തും.
ബി.ജെ.പി ദേശീയ അധ്യക്ഷ പദവി ഉൾപ്പെടെ വഹിച്ച നായിഡു ഒന്നാം മോദി സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെയാണ് 2017 ൽ ഓഗസ്റ്റ് 11ന് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. പിന്നാലെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ വ്യാഴാഴ്ച സ്ഥാനമേൽക്കും.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍