ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.. 2023 ജൂലൈ 7 മുതൽ ഓഗസ്റ്റ് 4 വരെ 7 വയസ്സുമുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി നടത്തുന്ന ക്യാമ്പ് മാഹൂസിലുള്ള ‘ലോറൽസ് – സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷൻ’ ഹാളിൽ വച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞ ഏഴുവർഷമായി കേരളത്തിലെ വേനൽത്തുമ്പിക്യാമ്പിന്റെ സംസ്ഥാന പരിശീലകനായി പ്രവർത്തിക്കുന്ന ശ്രീ മുസമ്മിൽ കുന്നുമ്മലാണ് ഇത്തവണത്തെ ക്യാമ്പിന്റെ കോഡിനേറ്റർ..
കുട്ടികളിൽ ശാസ്ത്രാവബോധം, കലാ-സാഹിത്യ-ചിത്ര രചനാദികളിൽ താല്പര്യം, നേതൃപാടവം, പ്രസംഗ പാടവം, ജീവിത നൈപുണ്യങ്ങൾ, സാമൂഹിക അവബോധം, സഹവർത്തിത്വം, സാഹോദര്യം, കായിക വിനോദങ്ങൾ, നാടിനെയും ആഘോഷങ്ങളെയും അറിയൽ, തുടങ്ങി നിരവധിയായ ഉദ്യേശ ലക്ഷ്യങ്ങളോടെ ചിട്ടയായി ഒരുക്കുന്ന വേനലവധി ക്യാമ്പിൽ സംബന്ധിക്കാൻ താല്പര്യമുള്ളവർക്ക് 39137671, 34049109, 3779 3545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.