മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിന് ഷാഹിറും ആദ്യമായി ഒരു ചിത്രത്തില്‍ നായികാ നായകന്‍മാരെയെത്തുന്നു. മലയാളത്തിലെ ആദ്യ അനിമേഷന്‍ സിനിമയായ സ്വാമി അയ്യപ്പന്റെ സംവിധായകന് മഹേഷ് വെട്ടിയാര്‍ ഒരുക്കുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന ചിത്രത്തിലാണ് കേന്ദ്രകഥാപാത്രങ്ങളായി ഇരുവരും ഒന്നിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ആദ്യ പോസ്റ്റര്‍ മഞ്ജുവും സൗബിനും പങ്കു വച്ചിട്ടുണ്ട്. അങ്കം വെട്ടാന്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങിനില്ക്കുന്ന മഞ്ജുവും അതിനെ തടുക്കുന്ന സൗബിനുമാണ് പോസ്റ്ററില്‍. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വര്‍ഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂര്‍ത്തങ്ങളുമാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്’ എന്നാണ് ചിത്രത്തെക്കുറിച്ച് മഞ്ജുവിന്റെ വാക്കുകള്‍. ‘ഒരു കാര്‍ യാത്രക്കിടെയാണ് ഈ സിനിമയുടെ കഥകേള്‍ക്കുന്നത്. പെട്ടെന്ന് തന്നെ ഇഷ്ടമായി. ഞാന്‍ ഇതുവരെ ചെയ്തവയില് നിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം.
Trending
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു