തിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണൻ്റെ സ്മരണാർത്ഥം ആൾ ഇന്ത്യാ വീരശൈവ മഹാസഭ ഏർപ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്കാരത്തിന് സലിൻ മാങ്കുഴി അർഹനായി. തിരുവിതാംകൂർ ചരിത്രത്തെ ആസ്പദമാക്കി എഴുതിയ എതിർവാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്കാരം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി. സെപ്റ്റംബർ ഒന്നിന് വെള്ളനാട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് വീരശൈവ മഹാസഭ സെക്രട്ടറി ജി. അനിൽകുമാർ അറിയിച്ചു.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം