
മനാമ: ബഹ്റൈനിലെ കര്‍ബാബാദ് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഭക്ഷണ വണ്ടികള്‍ക്കെതിരെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു.
പൊതു ഇടങ്ങള്‍ സംരക്ഷിക്കാനും ആരോഗ്യകരമായ പരിസ്ഥിതി നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. പൊതു ഇടങ്ങള്‍ പതിവായി നിരീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്.
ഈ വണ്ടികള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നിയമലംഘകരെ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രപ്രധാനമായ കര്‍ബാബാദ് തീരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. തീരപ്രദേശങ്ങള്‍ സുരക്ഷിതമായും വൃത്തിയോടെയും സൂക്ഷിക്കുക എന്നുള്ളത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റിവ്യക്തമാക്കി.
