
മനാമ: ഗതാഗത നിയമലംഘനം നടത്തിയതിന് ബഹ്റൈനില്‍ രണ്ടു ദിവസത്തിനിടയില്‍ 169 വാഹനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ പിടിച്ചെടുത്തു.
ബൈക്കുകളും ഡെലിവറി സര്‍വീസ് വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായ പാര്‍ക്കിംഗ്, ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കല്‍, റോഡില്‍ അച്ചടക്കമില്ലായ്മ, അടിയന്തര പാതകളില്‍ വാഹനമോടിക്കല്‍, കാല്‍നട പാതകള്‍ മുറിച്ചുകടക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഇത്തരം നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ അറിയിച്ചു.


