ഫിലാഡൽഫിയ:വേദിക് ഐ എ എസ് അക്കാദമി മലയാള മനോരമയുമായി സഹകരിച്ചു നവംബർ 19,20 തീയതികളിൽ വൈകിട്ട് 7 30ന്( ഇന്ത്യൻ സമയം) വെബ്നാർ സംഘടിപ്പിക്കുന്നു ഇരുപത്തിയൊന്നാം വയസ്സിൽ ഇന്ത്യൻ- യുഎൻ സിവിൽ സർവീസ് പ്രവേശനം , ഇൻറർനാഷണൽ -നാഷണൽ സ്കോളർഷിപ്പുകൾ, സ്കൂൾ കോളേജ് പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം എന്നീ വിഷയങ്ങളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത്.
അക്കാഡമി ഡീനും മുൻ കേരള ഡി ജി പിയുമായ ഡോക്ടർ അലക്സാണ്ടർ ജേക്കബ്, അക്കാദമി ചാൻസലറും മുൻ എംജി കണ്ണൂർ വൈസ് ചാൻസലറുമായ ഡോക്ടർ ബാബു സെബാസ്റ്റ്യൻ അക്കാഡമി ബോർഡ് അംഗവും യുഎസ് പൊളിറ്റിക്കൽ സ്റ്റാറ്ററജിസ്റ്റുമായ സ്റ്റാൻലി ജോർജ് (ഫിലാഡൽഫിയ)എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
വെബ്നാർ പരമ്പരയുടെ വിവിധ സെഷനുകളിൽ അക്കാദമി രക്ഷാധികാരിയും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ: സി വി ആനന്ദ ബോസ് ,ഡോ:ശശി തരൂർ എം പി ,മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ തുടങ്ങിയവരും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും ബാംഗ്ലൂർ യൂണിവേഴ്സിറ്റി പഠനത്തോടൊപ്പം ഇന്ത്യൻ യുഎൻ സിവിൽ സർവീസ് പരിശീലനം നൽകുന്ന ഏക ഇന്ത്യൻ സ്ഥാപനമാണ് ബാംഗ്ലൂർ ബെൻ വേദിക് ഗുരുകുലം. സെമിനാറിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു.
വെബ്സൈറ്റ് www.vedhikiasaccademy.orgകൂടുതൽ വിവരങ്ങൾക്കു സ്റ്റാൻലി ജോർജ് ഫിലാഡൽഫിയ ഫോൺ 215 552 6668