മനാമ: വേദിക് എ.ഐ. സ്കൂള്‍ ബഹ്റൈനില്‍ ഐ ലേണിംഗ് എഞ്ചിനീയറിംഗും ബോബ്സ്കോ എജ്യുവുമായി സഹകരിച്ച് പെന്റാത്ത്ലോണ്‍ 2024 അന്താരാഷ്ട്ര ഒളിമ്പ്യാഡ് നടത്തി.
മനാമയിലെ അദാരി പാര്‍ക്കില്‍ നടന്ന പരീക്ഷകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ജനറല്‍ നോളജ്-ഡ്രോയിംഗ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അറിവ് പരീക്ഷിച്ചു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ക്ലാസ് അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരം.
മുഖ്യാതിഥി ഡോ. മറിയം അല്‍ ദഇന് എം.പി, ഏഷ്യന്‍ പാര്‍ലമെന്ററി അസംബ്ലി (എ.പി.എ) വൈസ് പ്രസിഡന്റും ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക അഫയേഴ്സ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ സലൂം,
മുഹമ്മദ് ഹുസൈന് അല്‍ ജനാഹി എം.പി, ബഹ്റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലോറി, വേദിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, ബോബ്സ്കോ ഹോള്‍ഡിംഗ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബന് തോമസ്, സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേല്‍, വേദിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ. ജെയിംസ് മറ്റം, പി.ഇ.സി.എ. ഇന്റര്‍നാഷണല്‍ സി.ഇ.ഒ. സി.എം. ജുനിത് തുടങ്ങിയവര്‍ പങ്കെടുത്തു.
ബഹ്റൈന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിലും വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടങ്ങളിലും വളരെയധികം അഭിമാനിക്കുന്നതായി ഡോ. മറിയം അല്‍ ദഇന് പറഞ്ഞു.
ഒരൊറ്റ വേദിയില്‍ അഞ്ച് വിഷയങ്ങള്‍ക്കായി നടന്ന ഏറ്റവും വലിയ അന്താരാഷ്ട്ര ഒളിമ്പ്യാഡ് എന്ന നിലയില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഈ മത്സരത്തെ അംഗീകരിച്ചതായി വേദിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജെയിംസ് മറ്റം പറഞ്ഞു.
1,000 ദിനാറിന്റെ ഗ്രാന്‍ഡ് പ്രൈസ് ഇബ്നു അല്‍ഹൈതം ഇസ്ലാമിക് സ്കൂളിലെ മുഹമ്മദ് അബ്ദുല്‍ അസീസിന് ലഭിച്ചു. ഫിലിപ്പൈന്‍സില്‍ നിന്നുള്ള എഡ്വേര്‍ഡ് മാറ്റസ് എല്‍ ടാന്ഗുഗ്, ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിലെ രചന റെഡ്ല എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
പഠനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഈ പരിപാടി ഊട്ടിയുറപ്പിക്കുന്നതായി ഐ ലേണിംഗ് എഞ്ചിനീയറിംഗ് സി.ഇ.ഒ. ഹരീഷ് ചിദംബരന് പറഞ്ഞു.
പെന്റാത്ത്ലോണ്‍ 2025 ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് അടുത്ത വര്‍ഷം ബഹ്റൈനില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും www.vedhikaishools.cxm, www.bobscoedu, www.vedhikcivilservicesclub.cm എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.