റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സൗദി സാമ്പത്തിക മേഖലയെ സംരക്ഷിക്കാൻ മൂല്യ വർധിത നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി ഉയർത്തിയ തീരുമാനം പുനപ്പരിശോധിക്കുമെന്ന് സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി പറഞ്ഞു. റിയാദില്‍ വെച്ച് നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
“വാറ്റ് വർധനവ് രാജ്യത്തെ ഓരോ ആളുകളെയും ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കാൻ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാലാണ് വാറ്റ് അഞ്ച് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി ഉയർത്തിയത്. മൂല്യ വർധിത നികുതി കൂട്ടിയത് വളരെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്മാൻ പ്രതികരിച്ചതായും മന്ത്രി പറഞ്ഞു”