
മനാമ: ബഹ്റൈനില്‍ 52,000 ദിനാറിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയതിന് ബിസിനസ് ഉടമയ്ക്കെതിരെ ചുമത്തിയ കേസ് വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് കോടതിക്ക് കൈമാറി.
ഇയാളുടെ സ്ഥാപനത്തിനെതിരെ നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ(എന്‍.ബി.ആര്)വില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമാരംഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷനിലെ സാമ്പത്തിക കുറ്റകൃത്യ- കള്ളപ്പണം വെളുപ്പിക്കല്‍ വിഭാഗത്തിലെ നികുതിവെട്ടിപ്പ് കുറ്റകൃത്യ യൂണിറ്റ് അറിയിച്ചു. അന്വേഷണത്തില്‍ സ്ഥാപനം ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയ വാറ്റ് തുകയില്‍ 52,000 ദിനാര്‍ എന്‍.ബി.ആറില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിച്ചു. ചോദ്യം ചെയ്യലില്‍ സ്ഥാപന ഉടമ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേസ് കോടതിക്ക് വിട്ടത്.
