
മനാമ: ബഹ്റൈനില്‍ ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് തുടരാനും മൂല്യവര്‍ധിത നികുതി (വാറ്റ്) സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കുന്ന പ്രായോഗിക മാര്‍ഗനിര്‍ശേങ്ങള്‍ നല്‍കിക്കൊണ്ട് അതു പാലിക്കല്‍ മെച്ചപ്പെടുത്താനുമായി ആരംഭിച്ച മുസാനദ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ (എന്‍.ബി.ആര്) അവബോധ ക്യാമ്പ് നടത്തി.
വിവിധ മേഖലകളിലെ നിരവധി ബിസിനസ് ഉടമകള്‍ പങ്കെടുത്തു. ബ്യൂറോയിലെ വിദഗ്ദ്ധര്‍ അവരുടെ സംശയങ്ങള്‍ക്ക് നേരിട്ട് മറുപടി നല്കി.
വാറ്റ് രജിസ്ട്രേഷന് നടപടിക്രമങ്ങള്‍, രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ, റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള ലളിതമായ ഘട്ടങ്ങള്‍, കണക്കാക്കിയ റിട്ടേണുകള്‍ ഭേദഗതി ചെയ്യല്‍, കുടിശ്ശിക തീര്‍ക്കല്‍, വ്യവസ്ഥകള്‍ പാലിച്ചുകഴിഞ്ഞാല്‍ രജിസ്ട്രേഷന് റദ്ദാക്കാനുള്ള സംവിധാനം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ അവബോധം നല്‍കുന്നതായിരുന്നു ക്യാമ്പ്.


