
തിരുവനന്തപുരം: ബലി തർപ്പണത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിയതായി വി ജോയി എം. എൽ. എ അറിയിച്ചു. ബലിതപ്പണത്തിന് എത്തുന്ന തീർത്ഥാടകർക്കായി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയും
തിരുവനന്തപുരം ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ വൈദ്യസഹായ ക്യാമ്പിന്റെ ഉദ്ഘാടനവും എം.എൽ. എ നിർവ്വഹിച്ചു.
ജില്ലയിലെ പ്രധാന ബലി തർപ്പണ കേന്ദ്രമായ വർക്കലയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി മുൻസിപ്പാലിറ്റിയും, പോലീസും. കർക്കിടക വാവ് ബലിദിനമായ വെള്ളിയാഴ്ച്ച വെളുപ്പിന് നാല് മണിമുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും.

ഒരേ സമയം 500 പേർക്ക് ബലിയിടാൻ പറ്റിയ തരത്തിലുള്ള ബലി മണ്ഡപം ഒരുക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് എസ്. പി. സിയും, ഹരിത കർമ്മ സേനയും പ്രവർത്തിക്കും.

അടിയന്തിര സാഹചര്യം നേരിടാൻ പോലീസ്, റവന്യു, ഫയർ കോഴ്സ് ആരോഗ്യ വകുപ്പ് എന്നിവരുടെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.1000 വനിതാ പോലീസുകാരടക്കമുള്ള സംവിധാനങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്.
