തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍, കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്കും സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നിഷില്‍ നടത്തുന്ന പദ്ധതിയിലേക്കുമാണ് നിയമനം.
നാല്പതു ശതമാനവും അതില്‍ കൂടുതലും ശ്രവണ-സംസാര പരിമിതിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുക. ലീവ് വേക്കന്‍സിയിലാണ് ലക്ചറര്‍ നിയമനം.
യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.