റിയാദ് : സൗദിയില്‍ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി. സൗദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. സൗദി ഭരണാധികാരി സല്മാന് രാജാവിന്റേതാണ് ഉത്തരവ്. നേരത്തെ ജൂലൈ അവസാനം വരെ പ്രവാസികളുടെ ഇഖാമ, സന്ദര്‍ശക വിസ, ജോലി വിസ എന്നിവയുടെ കാലാവധി നീട്ടി നല്‍കിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്. സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളത് കാരണം നാട്ടില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ നടപടി.
