ബഹ്റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലുള്ള ബു അലി റെസ്റ്റോറന്റിൽ വെച്ചു നടന്ന സംഗമത്തിൽ അസോസിയേഷൻ മെമ്പർമാരും ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. ഇഫ്താർ
മീറ്റിനോടാനുബന്ധിച്ചു നടന്ന ഔദ്യോഗിക ചടങ്ങ് ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ മത സൗഹാർദ പാരമ്പര്യത്തെ കുറിച്ചും അധിനിവേശ വിരുദ്ധ പോരാട്ടത്തെപ്പറ്റിയും സാമൂഹ്യ പ്രവർത്തകനായ ചെമ്പൻ ജലാലും എഴുത്തുകാരനായ ഷംസുദ്ധീൻ വെള്ളികുളങ്ങരയും നടത്തിയ പ്രസംഗം സദസിനു നല്ലൊരു അനുഭവമായിരുന്നു. അസോസിയേഷൻ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് മുനീർ ഒർവകൊട്ടിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത വാഗ്മി അബ്ദു റഹീം സഖാഫി റമദാൻ സന്ദേശം നൽകി. നാസർ മഞ്ചേരി, ഉമ്മർഹാജി ചെനാടൻ, റഹീം അതാവനാട്, അഹമ്മദ് കുട്ടി, വാഹിദ് തുടങ്ങിയവർ ആശംസകൾ നേർന്നു. കരീം മോൻ,റിഷാദ്,മുഹമ്മദാലി ഇരിമ്പിളിയം, ബിലാൽ, ഹമീദ്, കരീം മാവണ്ടിയൂർ, റിയാസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.