കൊല്ലം: ഇട്ടിവ ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രി യുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി വയ്യാനത്തു നിർമ്മിച്ച ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് “വഴിയിടം” ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത ഉദ് ഘടനം ചെയ്തു. പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറികളും കോഫി ഷോപ്പുകളും അടങ്ങിയതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി. ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തിലാണ് പദ്ധതി.

