കൊച്ചി: വടക്കഞ്ചേരി അപകടത്തിൽ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം. കാക്കനാട് കെമിക്കൽ ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ലഹരി ഉപയോഗം മൂലമാണോ അപകടമുണ്ടായത് എന്ന് കണ്ടെത്താനാണ് രക്തം പരിശോധനയ്ക്ക് അയച്ചത്. അതേസമയം ജോമോന്റെ രക്തം മണിക്കൂറുകൾ വൈകിയാണ് പരിശോധനയ്ക്ക് അയച്ചതെന്ന് ആരോപണമുണ്ട്. വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്.
അപകടത്തിന് ശേഷം ഒളിവിൽ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടസമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.