മനാമ: മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. സിനിമാ തിരക്കഥയിലൂടെ മലയാളത്തെ ലോകത്തിൻ്റെ നിറുകയിൽ എത്തിച്ച അതുല്യ പ്രതിഭയായിരുന്നു എം.ടി. ‘ സ്പർശിച്ച മേഘലയിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ സൃഷ്ടികൾ , തലമുറകൾക്ക് മായ്ക്കാനാവാത്ത വിധം നിലകൊള്ളുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ‘
